Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPhone Pocket

ഐ​ഫോ​ണ്‍ പോ​ക്ക​റ്റ് എ​ത്തി, ഫോ​ണ​ല്ല!

ഐ​ഫോ​ണു​ക​ള്‍ കൊ​ണ്ടു​ന​ട​ക്കാ​ന്‍ ചെ​റി​യൊ​രു തു​ണി​സ​ഞ്ചി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ക​മ്പ​നി. ജാ​പ്പ​നീ​സ് ഫാ​ഷ​ന്‍ ഹൗ​സാ​യ ഇ​സേ മി​യാ​കെ​യു​മാ​യി സ​ഹ​ക​രി​ച്ച് ഐ​ഫോ​ണ്‍ പോ​ക്ക​റ്റ് എ​ന്നൊ​രു ഉ​ത്പ​ന്ന​മാ​ണ് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ​ത്.

ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ വെ​യ​റ​ബി​ള്‍ പോ​ക്ക​റ്റ് ആ​ണി​ത്. ഐ​ഫോ​ണോ അ​തു​പോ​ലെ​യോ ഉ​ള്ള ചെ​റി​യ ഡി​വൈ​സു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ പാ​ക​ത്തി​ലു​ള്ള വ​ലി​പ്പ​മേ ഐ​ഫോ​ണ്‍ പോ​ക്ക​റ്റ് എ​ന്ന ആ​ക്സ​സ​റി​ക്കു​ള്ളൂ.

ഇ​ത് കെെ​യി​ല്‍ കൊ​ണ്ടു​ന​ട​ക്കാം, ബാ​ഗു​ക​ളി​ല്‍ കെ​ട്ടി​വച്ച് ഉ​പ​യോ​ഗി​ക്കാം, വേ​ണ​മെ​ങ്കി​ല്‍ ശ​രീ​ര​ത്തി​ല്‍ തൂ​ക്കി​യി​ടു​ക​യും ചെ​യ്യാം. ര​ണ്ട് സ്ട്രാ​പ്പ് വേ​രി​യ​ന്‍റു​ക​ളാ​ണ് പു​തി​യ ഐ​ഫോ​ണ്‍ പോ​ക്ക​റ്റി​നു​ണ്ടാ​വു​ക.

ഒ​ന്ന് നീ​ളം കു​റ​ഞ്ഞ സ്ട്രാ​പ്പു​ള്ള​തും ഒ​ന്ന് നീ​ളം കൂ​ടി​യ സ്ട്രാ​പ്പു​ള്ള​തും. നീ​ളം കു​റ​ഞ്ഞ​തി​ന് 149.95 ഡോ​ള​റും (13200 രൂ​പ​യോ​ളം) നീ​ള മേ​റി​യ​തി​ന് 229.95 ഡോ​ള​റും (20400 രൂ​പ​യോ​ളം) ആ​ണ് വി​ല. ഇ​ന്ത്യ​യി​ല്‍ ഇ​ത് എ​ത്തു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല.

ഐ​ഫോ​ണ്‍ പോ​ക്ക​റ്റ് നീ​ളം കു​റ​ഞ്ഞ സ്ട്രാ​പ്പ് വേ​രി​യന്‍റ് ലെ​മ​ണ്‍, മാ​ന്‍​ഡ​റി​ന്‍, പ​ര്‍​പ്പി​ള്‍, പി​ങ്ക്, പീ​ക്കോ​ക്ക്, സ​ഫ​യ​ര്‍, സി​ന്നാ​മ​ന്‍, ബ്ലാ​ക്ക് എ​ന്നീ വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ല്‍ വി​ല്‍​പ​ന​യ്ക്കെ​ത്തും. നീ​ള​മേ​റി​യ സ്ട്രാ​പ്പു​ള്ള വേ​രി​യന്‍റി​ന് സ​ഫ​യ​ര്‍, സി​ന്നാ​മ​ന്‍, ക​റു​പ്പ് നി​റ​ങ്ങ​ളാ​ണു​ണ്ടാ​വു​ക.

ഫ്രാ​ന്‍​സ്, ചൈ​ന, ഇ​റ്റ​ലി, ജ​പ്പാ​ന്‍, സിം​ഗ​പ്പു​ര്‍, ദ​ക്ഷി​ണ കൊ​റി​യ, യു​കെ, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​പ്പി​ള്‍ സ്റ്റോ​റു​ക​ളി​ലാ​ണ് ഐ​ഫോ​ണ്‍ പോ​ക്ക​റ്റ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്.

Latest News

Up